കാലില്‍ നനുത്ത തണുപ്പ് അരിച്ചരിച്ചു കയറുന്നു. പുതപ്പിന്നായുള്ള അന്വേഷണത്തില്‍ ഉറക്കം നഷ്ടമാകുന്നതിന്റെ വേദന മങ്ങിയ ഓര്‍മ്മകളിലേക്ക് വന്യമായ വേഗതയില്‍ അയാളെ ചുഴറ്റി എറിഞ്ഞു. കിടക്കയിലെക്കുള്ള ഏതാനും അടി ദൂരം കടക്കുവാന്‍ വളരെയേറെ ദൂരം താണ്ടെണ്ടി വന്നതായി തോന്നി അയ്യാള്‍ക്ക് . ഒഴിഞ്ഞ മദ്യക്കുപ്പിയില്‍ കാല്‍ ചവിട്ടി ഉണ്ടായ മുറിവിലൂടെ ഇറ്റിറ്റു വീണ രക്തം ഒഴുകുവനാകാതെ പൊടിയിലമര്‍ന്നു മൃതിയടയുന്നു. എരിഞ്ഞടങ്ങുന്ന സിഗരറ്റിന്റെ പുകച്ചുരുള്‍ മുറിക്കു പുറത്തു പോകാതെ തങ്ങുന്നു. ഒഴിഞ്ഞ മദ്യക്കുപ്പി ഉയര്‍ത്തി അവസാന തുള്ളി കൂടി ചുരത്തി ഒരു വേള എന്തോ ചിന്തിച്ചു ഒറ്റയിറക്കതിനകതാക്കി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി മേശപ്പുറത്തേക്ക് വച്ചു അയാള്‍. മദ്യക്കുപ്പിയുടെ പൊതിചിലില്‍ കണ്ട വാര്‍ത്തയുടെ അനുരണനമായിട്ടാവാം അയാളുടെ മുഖത്ത് നിന്നുതിര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളിക്ക് പരയുവനുണ്ടായ്തു പറഞ്ഞു പഴകിയ പ്രണയ നൈര്യശത്ത്തിന്റെ പതിവു കഥയും.
മുറിയിലേക്ക് കയറിയ അയാള്‍ ലൈറ്റ് ഇടുക പോലും ചെയ്യാതെ ആ കുപ്പി മേലുള്ള പൊതിച്ചില്‍ അഴിച്ചുലക്ഷ്യമായി വലിച്ചെറിഞ്ഞു. ഉറയ്ക്കാത്ത കാല്‍ ചുവടുകളുമായി നന്നേ തപ്പി തടഞ്ഞാണ് അയാള്‍ ഒരു ഗ്ലാസ്സു എടുത്തത്.
ബാറില്‍ നിന്നും ഓട്ടോയില്‍ കയറിയത് അയാള്‍ ഓര്‍ക്കുന്നുണ്ടയില്ല. ഓട്ടോ ഓടുന്നതും ഓട്ടോക്കരന് തന്റെ വീട് എങ്ങിനെ മനസ്സിലാക്കാനായി എന്നതും അയാള്‍ ഓര്‍ക്കാന്‍ തിരക്ക് കൂട്ടിയില്ല.
ഉച്ച വരെ എങ്ങിനെയോ ഓഫീസില്‍ കഴിച്ചു കൂട്ടി. ബാറില്‍ കയറാന്‍ നേരം ചുറ്റിനും നോക്കിയില്ല. പരിചയക്കാര്‍ ആരും ആ നേരം ഉണ്ടാവാന്‍ തരമില്ല.
ഇന്നു വൈകുന്നേരം വരുമ്പോള്‍ ലക്ഷ്മി അവിടെ ഉണ്ടാവില്ലെന്ന് തീര്ത്തു പറഞ്ഞഞ്ഞത് കേട്ടാണ് രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. ഉറക്ക ചുവടോടെ ഹോം വര്‍ക്ക് തീര്‍ക്കുവാന്‍ തത്രപ്പെടുന്ന മകന്റെ ചുമലില്‍ തട്ടി ഇറങ്ങുമ്പോള്‍ മനസ്സില്‍ നിര്‍വികാരത ആയിരുന്നു.
ഉറക്കമെഴുന്നെട്ടപ്പോഴും ലക്ഷിയുടെ ശൌര്യം കുത്ത് വാക്കുകളായി പുറത്തു വരുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി സൂക്ഷിച്ചു വച്ചിരിക്കുന്ന മുള്ളുകളും കൂരന്പുകളും അവയില്‍ നിറഞ്ഞു നിന്നാടുന്നുണ്‍്ടായിരുന്നു.
2009 മാർച്ച് 2, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)